Facebook Pages

News Update :
Home » » ഫുട്ബോള്‍താരം മല്‍സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

ഫുട്ബോള്‍താരം മല്‍സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

റോം: ഇറ്റലിയില്‍ സെരി ബി മല്‍സരത്തിനിടെ ലിവര്‍ണോ മിഡ്ഫീല്‍ഡര്‍ പിയെര്‍മരിയോ മൊറോസിനി കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൊറോസിനിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ ലീഗില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ മല്‍സരങ്ങളും മാറ്റിവച്ചു. 
പെസ്കാറയ്ക്കെതിരായ മല്‍സരത്തിനിടെയാണ് 25കാരനായ മൊറോസിനി ഗ്രൌണ്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് പെസ്കറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആംബുലന്‍സ് എത്താന്‍ വൈകിയതിനാലാണ് മൊറോസിനിയെ രക്ഷിക്കാന്‍ കഴിയാഞ്ഞതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


മത്സരത്തിന്‍റെ വീഡിയോ 
Share this article :

1 അഭിപ്രായ(ങ്ങള്‍):

Vengara 4 You പറഞ്ഞു...

ഒരാള്‍ ജനിച്ചിട്ടുണ്ടോ എങ്കില്‍ മരിക്കുക തന്നെ ചെയ്യും .അത് അല്ലാഹുവിന്റെ തീരുമാനമാണ് . ഒരാളുടെ സമയം അടുത്താല്‍ പിന്നെ ഒരു സെക്കന്റ് പോലും അവരെ മരണത്തില്‍ നിന്നും പിന്തിപ്പിക്കാന്‍ ഒരു ശാസ്ത്രത്തിണോ യുക്തിക്കു സാധ്യമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.