Facebook Pages

News Update :

ഫുട്ബോള്‍താരം മല്‍സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

റോം: ഇറ്റലിയില്‍ സെരി ബി മല്‍സരത്തിനിടെ ലിവര്‍ണോ മിഡ്ഫീല്‍ഡര്‍ പിയെര്‍മരിയോ മൊറോസിനി കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൊറോസിനിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ ലീഗില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ മല്‍സരങ്ങളും മാറ്റിവച്ചു. 
പെസ്കാറയ്ക്കെതിരായ മല്‍സരത്തിനിടെയാണ് 25കാരനായ മൊറോസിനി ഗ്രൌണ്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് പെസ്കറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആംബുലന്‍സ് എത്താന്‍ വൈകിയതിനാലാണ് മൊറോസിനിയെ രക്ഷിക്കാന്‍ കഴിയാഞ്ഞതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


മത്സരത്തിന്‍റെ വീഡിയോ 
Read More | അഭിപ്രായ(ങ്ങള്‍) (1)

watch ipl cricket live streaming 2012

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

live in oleeve



thanks for visit this post . please Like this page.
Read More | അഭിപ്രായ(ങ്ങള്‍)

സച്ചിന് ഐപിഎല്‍ കളിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ്

2012, മാർച്ച് 29, വ്യാഴാഴ്‌ച



മുംബൈ. കാല്‍വിരലിനേറ്റ പരുക്കുമൂലം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പല കളികളും നഷ്ടമായേക്കുമെന്ന് അഭ്യൂഹം; സച്ചിനു കുഴപ്പമില്ലെന്നും ഐപിഎല്ലില്‍ ഉടനീളം കളിക്കുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ വിശദീകരണം പിന്നാലെ. സച്ചിന്‍ കഴിഞ്ഞദിവസം ലണ്ടനിലേക്കു പോയതിനെത്തുടര്‍ന്നായിരുന്നു അഭ്യൂഹങ്ങളുടെ പിറവി. 


കാല്‍വിരലിലെ പരുക്കു പരിശോധനയ്ക്കു വിധേയമാക്കാനാണ് സച്ചിന്‍ ലണ്ടനിലേക്കു പോയതെന്നും 31ന് തിരിച്ചെത്തുമെന്നും മുംബൈ ഇന്ത്യന്‍സ് വക്താവ് അറിയിച്ചു. ചെന്നൈയില്‍ ഏപ്രില്‍ മൂന്നിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലും നാലിനു നിലവിലുള്ള ചാംപ്യന്‍മാരായ സൂപ്പര്‍ കിങ്സിനെതിരെയുള്ള ഉദ്ഘാടന മല്‍സരത്തിലും സച്ചിന്‍ കളിക്കുമെന്നും മുംബൈ ടീം വിശദമാക്കി. 


ലണ്ടനില്‍ പരിശോധനയ്ക്കു പോയ സച്ചിന്‍ എന്നു തിരിച്ചെത്തുമെന്നു വ്യക്തമല്ലെന്നും പരുക്കു ഭേദമാക്കാന്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്നാണ് ഊഹാപോഹങ്ങള്‍ ശക്തമായത്. 
ഏറെനാളായി വലയ്ക്കുന്ന പരുക്കിനു ശസ്ത്രക്രിയ വേണ്ടിവന്നാല്‍ സച്ചിന് ഐപിഎല്ലില്‍ കളിക്കാനാകുമോ എന്നും ചോദ്യങ്ങളുയര്‍ന്നു. 


ഈയിടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച രാഹുല്‍ ദ്രാവിഡിന് ബിസിസിഐ മുംബൈയില്‍ സച്ചിന്റെ വീടിനടുത്ത് കഴിഞ്ഞദിവസം ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ സച്ചിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഒരു ദശാബ്ദത്തോളം പഴക്കമുള്ള പരുക്കിനു പരിഹാരംതേടി ചടങ്ങിനു മുന്‍പുതന്നെ സച്ചിന്‍ ലണ്ടനിലേക്കു യാത്ര തിരിച്ചിരുന്നു.
Read More | അഭിപ്രായ(ങ്ങള്‍)

ബാഴ്സലോണയ്ക്ക് കടിഞ്ഞാണിട്ട് എ.സി മിലാന്‍.........





മിലാന്‍: ഫുട്ബോള്‍ ലോകം കാത്തിരുന്ന ക്ളാസിക് പോരാട്ടം ഒരു ഗോള്‍ പോലും പിറക്കാതെ സമനിലയില്‍ അവസാനിച്ചു. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദ മല്‍സരത്തില്‍ ബാഴ്സലോണയ്ക്ക് കടിഞ്ഞാണിട്ട് എ.സി മിലാന്‍ ലോക ചാംപ്യന്‍മാര്‍ക്ക്  യോജിച്ച പോരാളികള്‍ തന്നെയെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സ്വന്തം തട്ടകമായ സാന്‍സിറോയിലാണ് മിലാന്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്സയെ തളച്ചത്. ഇതോടെ കാംപ്നൂവില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാവും.
അതേസമയം, ഒളിംപിക് മാഴ്സെയെ അവരുടെ ഗ്രൌണ്ടില്‍ 2-0ന് കീഴടക്കി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് സെമിഫൈനല്‍ സാധ്യത ഏതാണ്ട് ഉറപ്പാക്കി. മരിയോ ഗോമസും ആര്യന്‍ റോബനുമാണ് ബയേണിന്റെ സ്കോറര്‍മാര്‍.
മികച്ച നീക്കങ്ങളിലൂടെ കളിയുടെ ഭൂരിഭാഗവും ആധിപത്യം പുലര്‍ത്തിയത് ബാഴ്സലോണ തന്നെയായിരുന്നു. സ്വന്തം ഗ്രൌണ്ടില്‍ ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ പാരജയം അറിഞ്ഞിട്ടില്ലെന്ന ചരിത്രത്തിന്റെ പിന്തുണയോടെയാണ് മിലാന്‍ ബാഴ്സയ്ക്കെതിരേ ബൂട്ട് കെട്ടിയത്. ബാഴ്സയുടെ കരുത്തിനെ തളച്ച് മിലാന്‍ ചരിത്രം തുടരുകയും ചെയ്തു. ഗോളടിയന്ത്രമായ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയെ ഗോളടിക്കുന്നതില്‍ നിന്നു തടയുന്നതില്‍ വിജയിച്ചതാണ് മിലാന് തുണയായത്. മികച്ച നിരവധി നീക്കങ്ങളിലൂടെ ബാഴ്സ നിരന്തരം മുന്നേറിയെങ്കിലും ഒന്നും ഗോളിലേക്കെത്തിക്കാന്‍ മിലാന്‍ പ്രതിരോധനിര അനുവദിച്ചില്ല. സാവി ഹെര്‍ണാണ്ടസും മെസ്സിയും അലക്സിസ് സാഞ്ചസും നിരവധി ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഫിനിഷിങില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. അലസാണ്ര്േടാ നെസ്റ്റയും മാസിമോ അംബ്രോസിനിയുമടങ്ങിയ മിലാന്‍ പ്രതിരോധനിരയില്‍ തട്ടി ബാഴ്സയുടെ ഗോള്‍ശ്രമങ്ങളെല്ലാം തകരുകയായിരുന്നു. കൂടാതെ മിലാന്‍ ഗോള്‍കീപ്പര്‍ ക്രിസ്റ്യന്‍ അബ്ബ്യാറ്റി അലക്സിസ് സാഞ്ചസിനെ വീഴ്ത്തിയപ്പോള്‍ ബാഴ്സ ഒരു പെനല്‍റ്റി പ്രതീക്ഷിച്ചിരുന്നെങ്കിലും റഫറി അനുവദിച്ചില്ല.
അതിനിടെ, മികച്ച ചില പ്രത്യാക്രമണങ്ങള്‍ നടത്താനും മിലാനു കഴിഞ്ഞു. റൊബീഞ്ഞോയും സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചും ചില ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും വിജയിച്ചില്ല. തന്റെ മുന്‍ ക്ളബ്ബായ ബാഴ്സലോണയ്ക്കെതിരേ ഗോള്‍ നേടാനുള്ള ഇബ്രാഹിമോവിച്ചിന്റെ അവസരം ഗോള്‍കീപ്പര്‍ വിക്റ്റര്‍ വാല്‍ഡസ് തടഞ്ഞു.
മാഴ്സെയ്ക്കെതിരേ കടുത്ത പോരാട്ടം പുറത്തെടുത്താണ് ബയേണ്‍ മ്യൂണിക്ക് രണ്ടുഗോള്‍ ജയം നേടിയത്. അടുത്ത മല്‍സരം ഹോം ഗ്രൌണ്ടിലായതിന്റെ ആനുകൂല്യവും ആദ്യപാദത്തിലെ ജയവും സെമി ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ബയേണ്‍. തുടക്കത്തില്‍ തന്നെ ആതിഥേയര്‍ നേരിയ ആധിപത്യം നേടിയിരുന്നു. മാഴ്സെയെ മുന്നിലെത്തിക്കാനുള്ള ലോയ്ക് റെമിയുടെ ശ്രമം പരാജയപ്പെട്ടു. റെമിയുടെ ക്ളോസ് റേഞ്ച് ഷോട്ട് പോസ്റ്റിനരികിലൂടെ പാഴാവുകയായിരുന്നു. മാഴ്സെ ആക്രമണം ശക്തമാക്കിയപ്പോള്‍ ബയേണും തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങി. 44ാം മിനിറ്റില്‍ മരിയോ ഗോമസിലൂടെ ബയേണ്‍ ലീഡ് നേടുകയും ചെയ്തു. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ ഗോമസ് നേടുന്ന 11ാമത്തെ ഗോളാണിത്. 12 ഗോള്‍ നേടിയ ലയണല്‍ മെസ്സിയാണ് ഗോള്‍വേട്ടയില്‍ മുന്നില്‍.
രണ്ടാം പകുതിയില്‍ ആര്യന്‍ റോബന്‍ ബയേണിന്റെ ലീഡുയര്‍ത്തി. 69ാം മിനിറ്റില്‍ തോമസ് മുള്ളര്‍ നല്‍കിയ മനോഹരമായ പാസ് റോബന്‍ അതിവിദഗ്ധമായി വലയിലേക്ക് തട്ടിയിടുകയായിരുന്നു.
കഴിഞ്ഞ ഒമ്പത് മല്‍സരങ്ങളില്‍ എട്ടിലും പരാജയപ്പെട്ടാണ് മാഴ്സെ ബയേണിനെ നേരിടാനിറങ്ങിയത്. എന്നാല്‍ ജയം നേടാനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാഴ്സെയ്ക്കു കഴിഞ്ഞു.
Read More | അഭിപ്രായ(ങ്ങള്‍)

Cricket live

2012, മാർച്ച് 20, ചൊവ്വാഴ്ച

സ്പോര്‍ട്സ് ലൈവ്



ഈ പേജ് ലൈക്‌ ഇവിടെ ഒരു ലൈക്‌ ചെയ്യാന്‍ വിട്ടു പോകല്ലേ..
Read More | അഭിപ്രായ(ങ്ങള്‍)

ഐപിഎല്ലില്‍ മികച്ച പ്രകടനം എന്റെ ലക്ഷ്യം -ശ്രീശാന്ത്




 വരുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് അഞ്ചു മാസത്തെ വിശ്രമത്തിനു ശേഷം ആദ്യമായി തിങ്കളാഴ്ച കൊച്ചി റിഫൈനറി ഗ്രൗണ്ടില്‍ കോറമണ്ഡല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയതായിരുന്നു ശ്രീശാന്ത്. മുത്തൂറ്റ് ബി ടീമിനെതിരായ മത്സരത്തില്‍ എറണാകുളം ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി ഇറങ്ങിയ ശ്രീശാന്ത് നാല് ഓവര്‍ ബൗള്‍ ചെയ്തു.


മത്സരത്തില്‍ നന്നായി പന്തെറിയാന്‍ കഴിഞ്ഞതായും പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായതിന്റെ ആത്മവിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഐപിഎല്‍ ലക്ഷ്യമാക്കിയുള്ള പരിശീലനമാണ് ഇപ്പോള്‍ നടത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് പരിശീലന ക്യാമ്പുകള്‍ ജയ്പൂരിലും നാഗ്പൂരിലുമായി പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ക്യാമ്പ് ഈ മാസം 26 ന് തുടങ്ങും. ഐപിഎല്ലില്‍ നന്നായി കളിക്കാനാകുമെന്ന് ഉറപ്പുണ്ട്.


സപ്തംബറില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ടീമിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. കൊച്ചിയ്ക്ക് ഐപിഎല്‍ ടീം നഷ്ടമായതില്‍ ഏറെ വേദനയുണ്ട്. കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് കടന്നു വരാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായത്. അടുത്ത സീസണില്‍ ടീം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
Read More | അഭിപ്രായ(ങ്ങള്‍)

സെവന്‍സിലും ഇനി പ്രീമിയര്‍ ലീഗ്

2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച


കൊച്ചി. സെവന്‍സ് ഫുട്ബോളിലും ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍  പ്രീമിയര്‍ ലീഗ് വരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന പ്രഥമ ലീഗിനു കാക്കനാട് വേദിയാകും. നാല് അന്യ സംസ്ഥാന ടീമുകള്‍ ഉള്‍പ്പെടെ 16 ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സെവന്‍സ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗിനോട് അനുബന്ധിച്ചു ഫുട്ബോള്‍ കാര്‍ണിവല്‍ പോലുള്ള വിനോദ പരിപാടികളും അരങ്ങേറും. കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ (കെഎസ്എഫ്എ) സഹകരണത്തോടെ എന്‍ സ്പോര്‍ട്സാണു ലീഗ് സംഘടിപ്പിക്കുന്നത്.


സെവന്‍സ് ഫുട്ബോളിനു പ്രഫഷണല്‍ മുഖം ലക്ഷ്യമിടുന്ന ലീഗിനു ഫിഫയുടെ അംഗീകാരം നേടാനും ശ്രമിക്കുമെന്നു കെഎസ്എഫ്എ പ്രസിഡന്റ് കെ.എന്‍. ലെനിന്‍ പറഞ്ഞു. കേരള ഫുട്ബോള്‍ അസോസിയേഷനുമായി (കെഎഫ്എ) ഒരുവിധ സംഘര്‍ഷവും ആഗ്രഹിക്കുന്നില്ല. ഫുട്ബോളിനെ ജനകീയമാക്കാനുള്ള ശ്രമമാണിത്. അതിനായി കെഎഫ്എയുമായും ആശയവിനിമയം നടത്തും. സെവന്‍സിനെ അംഗീകരിക്കാന്‍ സര്‍ക്കാരും കെഎഫ്എയും തയാറാകണം. സെവന്‍സിനു മലബാറിലും തൃശൂരിലുമാണു കൂടുതല്‍ വേരുകളുള്ളത്. തെക്കന്‍ ജില്ലകളില്‍ക്കൂടി പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. പ്രമുഖ സെവന്‍സ് ടീമുകളായ ബ്ളാക്ക് ആന്‍ഡ് വൈറ്റ്, അല്‍ മദീന, ജിംഖാന, സൂപ്പര്‍ സ്റ്റുഡിയോ തുടങ്ങിയ ടീമുകളൊക്കെ ലീഗില്‍ കളിക്കും. നൈജീരിയ, ലൈബീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നു താരങ്ങളെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഐപിഎല്‍ മാതൃകയില്‍ കളിക്കാരുടെ ലേലവും കോര്‍പറേറ്റുകളുടെ പങ്കാളിത്തവും ഉണ്ടാകുമെങ്കിലും സെവന്‍സിന്റെ തനിമ നിലനിര്‍ത്തുമെന്ന് എന്‍ സ്പോര്‍ട്സ് പ്രതിനിധി സെബിന്‍ പൌലോസ് പറഞ്ഞു. 


ചിയര്‍ ഗേള്‍സ് ഉണ്ടാകില്ല. ഫുട്ബോള്‍ കാര്‍ണിവലിന്റെ ഭാഗമായി ഫുട്ബോള്‍ അനുബന്ധ സിനിമകളുടെ പ്രദര്‍ശനവും ഫുഡ് ഫെസ്റ്റിവലും നാടന്‍കലകളും സംഗീതവുമെല്ലാം അരങ്ങേറും. കെട്ടിപ്പൊക്കിയ ഗാലറികള്‍ക്കു നടുവില്‍ ഫ്ളഡ്ലൈറ്റ് വെളിച്ചത്തിലാകും കളി. ടെലിവിഷന്‍ ചാനലുകളില്‍ തത്സമയ സംപ്രേഷണത്തിനായി ചര്‍ച്ച നടത്തുന്നുണ്ട്. കേരളത്തിന്റെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും. രാജ്യാന്തര തലത്തില്‍ സെവന്‍സ് ഫുട്ബോളിന്റെ മുദ്രയെത്തിക്കുകയാണു ലക്ഷ്യം. കെഎസ്എഫ്എ ജില്ലാ പ്രസിഡന്റ് ഷൈജോ പോള്‍, ആര്‍.ബി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More | അഭിപ്രായ(ങ്ങള്‍)

Game News

welcome.

Zona Design

എന്റെ ബ്ലോഗ് പട്ടിക

സചിന്‍ കളിച്ചേക്കും


മുംബൈ: പരിക്കിന്റെ പിടിയില്‍ നിന്നു മുക്തനായ മാസ്റ്റര്‍ ബ്ളാസ്റര്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് ഐ.പി.എല്ലില്‍ കളിച്ചേക്കും. സചിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയാണ് നേരിടുന്നത്.
ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെതിരേ കളിക്കുന്നതിനിടെയാണ് സചിന് കൈവിരലിനു പരിക്കേറ്റത്. തുടര്‍ന്ന് മൂന്നു മല്‍സരങ്ങള്‍ സചിനു നഷ്ടമായി. സചിന്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. 45 മിനിറ്റ് മാത്രമാണ് സചിന്‍ നെറ്റില്‍ പരിശീലനം നടത്തിയത്.

റോയല്‍ രാജസ്ഥാന്‍

ബാംഗ്ളൂര്‍: അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറിയും സിദ്ദാര്‍ഥ് ത്രിവേദിയുടെ ഉജ്വല ബൌളിങും രാജസ്ഥാന്‍ റോയല്‍സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 59 റണ്‍സിനാണ് രാജസ്ഥാന്‍ തകര്‍ത്തത്.
ടോസ് നേടി ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 195 റണ്‍സ് പടപത്തുയര്‍ത്തി. ബാംഗ്ളൂരിനെ ഓവറില്‍ 136 റണ്‍സില്‍ എറിഞ്ഞു വീഴ്ത്തി രാജസ്ഥാന്‍ ജയം കൈക്കലാക്കുകയായിരുന്നു.
നാല് വിക്കറ്റ് പിഴുത സിദ്ദാര്‍ഥ് ത്രിവേദിയാണ് ബാംഗ്ളൂര്‍ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്. പങ്കജ് സിങും അമിത് സിങും രണ്ടു വീതം വിക്കറ്റെടുത്തു.

ഇപ്പോഴാത്തെ സന്ദര്‍ശകര്‍

Total Pageviews

ഒലീവ് ബ്ലോഗ്‌

ഒലീവ് ബ്ലോഗ്‌
വാര്‍ത്തകള്‍, ആനുകാലികങ്ങള്‍,ഇസ്ലാം ചരിത്രം, കഥകള്‍ അങ്ങനെ ഒട്ടനവധി വിഷയങ്ങളുമായി ഒലീവ്‌ ബ്ലോഗ്‌ . സന്ദര്‍ശിക്കുക
Powered By Blogger
Blogger പിന്തുണയോടെ.

Popular Posts

ഒലീവില്‍ ചേര്‍ന്നവര്‍

About Us

Entertainment News

Sport News

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.