Facebook Pages

News Update :
Home » » ബാഴ്സലോണയുടെ ആധിപത്യം തകര്‍ക്കാന്‍ റയല്‍ കാംപ്നൂവിലേക്ക്

ബാഴ്സലോണയുടെ ആധിപത്യം തകര്‍ക്കാന്‍ റയല്‍ കാംപ്നൂവിലേക്ക്





മാഡ്രിഡ്: കിങ്സ് കപ്പ് (കോപ ഡെല്‍ റേ) ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംപാദ ക്വാര്‍ട്ട ര്‍ ഫൈനലില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്ന് വീണ്ടും അങ്കം കുറിക്കുന്നു. 
ഈ വര്‍ഷത്തിലെ രണ്ടാമത്തെ എ ല്‍ ക്ളാസിക്കോയാണിത്. ആദ്യപാദത്തില്‍ റയലിന്റെ തട്ടകമായ സാന്റിയാ ഗോ ബെര്‍നാബുവില്‍ ബാഴ്സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വെന്നി ക്കൊടി പാറിച്ചിരു ന്നു. അന്നത്തെ പരാജയത്തിന് ഇന്നു ബാഴ്സയുടെ തട്ടകമായ കാംപ്നൂവില്‍ കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് റയലിന്റെ താരക്കൂട്ടം.
സമീപകാലത്തു നടന്ന എല്‍ ക്ളാസിക്കോയിലെല്ലാം ബാഴ്സയ്ക്കു മുന്നില്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ച റയല്‍ ഇത്തവണ ജീവന്‍മരണ പോരിനാണ് തയ്യാറെടുക്കുന്നത്. നിലവിലെ കിങ്സ് കപ്പ് ജേതാക്കള്‍ കൂടിയാണ് റയല്‍. കഴിഞ്ഞ ഫൈനലില്‍ ബാഴ്സയെ 1-0നു മുട്ടുകുത്തിച്ചായിരുന്നു റയലിന്റെ കിരീടവിജയം.
ആദ്യപാദത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിട്ടുനിന്ന ശേഷമാണ് റയല്‍ 1-2ന് മല്‍സരം അടിയറവച്ചത്. കാര്‍ലോസ് പുയോ ളും എറിക് അബിദാലുമായിരുന്നു ബാഴ്സയുടെ സ്കോറര്‍മാര്‍. 
ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ മാലിക്കു വേണ്ടി കളിക്കുന്നതിനാല്‍ സെയ്ദു കെയ്റ്റയുടെ സേവനം ഇന്നു ബാഴ്സലോണയ്ക്കു ലഭിക്കില്ല. കൂടാതെ പരിക്കേറ്റു വിശ്രമിക്കുന്ന സ്റാര്‍ സ്ട്രൈക്കര്‍ ഡേവിഡ് വിയ്യ, ഇബ്രാഹിം അഫെലെ, ആന്‍ഡ്രു ഫൊന്‍ടാസ് എന്നിവരും ബാഴ്സയ്ക്കു വേണ്ടി കളിക്കില്ല. 
സ്പാനിഷ് ലീഗില്‍ മലാഗയ്ക്കെതിരേ ബാഴ്സ 4-1നു ജയിച്ച കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച പെഡ്രോയ്ക്ക് ഇന്ന് ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. മെസ്സിക്കൊപ്പം ഫെബ്രഗസ്, സാഞ്ചസ് എന്നിവരും മിന്നുന്ന ഫോമിലായതിനാല്‍ പെഡ്രോയെ പുറത്തിരുത്താനാണ് കോച്ച് പെപ് ഗ്വാര്‍ഡിയോള ആലോചിക്കുന്നത്. 


അതേസമയം, റയല്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കോച്ച് ജോസ് മൊറീഞ്ഞോ ആഗ്രഹിക്കുന്നില്ല. ഒന്നാംപാദത്തില്‍ പരാജയപ്പെട്ട അതേ ടീം തന്നെയാവും ഇന്ന് റയലിനായി കളത്തിലിറങ്ങുക. മൂന്നു വീതം സ്ട്രൈക്കര്‍മാ രും മിഡ്ഫീല്‍ഡര്‍മാരുമടങ്ങുന്ന സ്ഥിരം ശൈലി തന്നെയാണ് മൊറീഞ്ഞോ ഇന്നും പരീക്ഷിക്കുന്നത്. 
പരിക്കിനെത്തുടര്‍ന്ന് ലീഗില്‍ അത്ലറ്റിക് ബില്‍ ബാവോയ്ക്കെതിരായ മ ല്‍സരം നഷ്ടമായ പോര്‍ച്ചുഗീസ് ഡിഫന്റര്‍ പെപെ റയലിനായി കളിക്കാന്‍ സാ ധ്യത കുറവാണ്. പൂര്‍ണമായും ഫിറ്റ്നസ് വീണ്െടടുത്തിട്ടില്ലാത്തതിനാല്‍ തിങ്കളാഴ്ച നടന്ന ടീമിന്റെ പരിശീലനക്യാംപില്‍ നി ന്നും താരം വിട്ടുനിന്നിരുന്നു. ലസ്സന ദിയാര യും എസ്തെബാന്‍ ഗ്രെനോറോയും തിങ്കളാഴ്ച പരിശീലനം നടത്തിയിരുന്നില്ലെങ്കിലും ദിയാരയെ പ്ളെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. 
സാധ്യതാ ടീം: ബാഴ്സലോണ-പിന്റോ, ഡാനിയേല്‍ ആല്‍വസ്, ജെറാര്‍ഡ് പിക്വെ, കാര്‍ലോസ് പുയോള്‍, എറിക് അബിദാല്‍, സാവി, സെര്‍ജിയോ ബുസ്ക്വറ്റ്സ്, ആന്ദ്രെസ് ഇനിയേസ്റ്റ, ലയണല്‍ മെസ്സി, സെക് ഫെബ്രഗസ്, അലെക്സിസ് സാഞ്ചസ്.
റയല്‍ മാഡ്രിഡ്- ഐകര്‍ കസിയസ്, അ ര്‍ബെലോവ, സെര്‍ജിയോ റാമോസ്്, വരെയ്ന്‍, മാര്‍സെലോ, ദിയാര, സാബി അലോന്‍സോ, കോണ്‍ട്രാവോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, കരിം ബെന്‍സെമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.