Facebook Pages

News Update :
Home » » ഏഷ്യ ക്കപ്പ്‌ ക്രിക്കറ്റ്‌ തത്സമയം

ഏഷ്യ ക്കപ്പ്‌ ക്രിക്കറ്റ്‌ തത്സമയം


ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന അവസാന ലീഗ് മല്‍സരത്തില്‍ ശ്രീലങ്ക ബംഗ്ളാദേശിനെ നേരിടുന്നു * മത്സരം തുടരുന്നു..* ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 49.4 ഓവറില്‍ 232 എടുത്തു.. ബംഗ്ലാദേശ്നു ജയിക്കാന്‍ 233 റന്‍സ് വിജയലക്ഷ്യം. * ബംഗ്ലാദേശ് ബാറ്റ്‌ ചെയ്യുന്നു.. 
ത്രിരാഷ്ട്ര ക്രിക്കറ്റ്‌ തത്സമയം 

ബംഗ്ലാദേശ്നു ജയിക്കാന്‍ 233 റന്‍സ് വിജയലക്ഷ്യം. 


ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ ബംഗ്ലാദേശി കരിനിഴല്‍. ബംഗ്ലാദേശിന് ശ്രീലങ്കയ്‌ക്കെതിരെ 50 ഓവറില്‍ 233 റണ്‍സെടുക്കാനായാല്‍ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിക്കാമെന്ന ഇന്ത്യയുടെ സ്വപ്‌നം തകരും.


മികച്ച ബൗളിങ് പ്രകടനം കൊണ്ടാണ് ബംഗ്ലാദേശ് 49.5ഓവറില്‍ ലങ്കയെ 232 റണ്‍സിലൊതുക്കിയത്. ബംഗ്ലാദേശി ബൗളിങ്ങിന് മുന്നില്‍ ലങ്കയുടെ ദയനീയമായ ബാറ്റിങ് തകര്‍ച്ച കണ്ട മത്സരത്തില്‍ കപുഗേദര (62), തിരമനെ (48), ഉപുല്‍ തരംഗ (48) എന്നിവര്‍ക്ക് മാത്രമാണ് മാന്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ജയവര്‍ധനെ (5), ദില്‍ഷന്‍ (19), സംഗകാര (6) എന്നിവര്‍ നിസാര സ്‌കോറിനാണ് പുറത്തായത്. ഒരുവേള മൂന്നിന് 32 എന്ന സ്‌കോറില്‍ ദയനീയമായി തകര്‍ന്ന ലങ്കയെ തിരമനയും തരംഗയും കപുഗേദരയും ചേര്‍ന്നാണ് ഇരുന്നൂറ് കടത്തിയത്. തിരമനെയും കപുഗേദരയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 88ഉം കപുഗേദരയും തരംഗയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിലെടുത്ത 49 ഉം റണ്‍സാണ് ലങ്കയുടെ തുണയ്‌ക്കെത്തിയത്. 40-ാം ഓവറില്‍ കപുഗേദര കൂടി മടങ്ങിയതോടെ ചീട്ടുകൊട്ടാരം പോലെയാണ് ലങ്കന്‍ ബാറ്റിങ്‌നിര തകര്‍ന്നത്. പത്തോവറിനുള്ളില്‍ തന്നെ മൂന്ന് ലങ്കന്‍ മുന്‍നിരക്കാരെ മടക്കിയ നസ്മള്‍ ഹുസൈനാണ് ബംഗ്ലാദേശിന് മേല്‍ക്കൈ നല്‍കിയത്. ജയവര്‍ധനെയും ദില്‍ഷനും സംഗകാരയും നസ്മലിന്റെ ഇരകളായിരുന്നു. അബ്ദുറസാക്കും ഷാഖിബ് അല്‍ ഹസ്സനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.