Facebook Pages

News Update :
Home » » സാംബിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിന്‍റെ ഫൈനലില്‍

സാംബിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിന്‍റെ ഫൈനലില്‍


ബാറ്റ (ഇക്വട്ടോറിയല്‍ ഗിനിയ) .  സാംബിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്നു. നാലു തവണ ചാംപ്യന്‍മാരായ ഘാനയെ 1-0ന് അവര്‍ സെമിയില്‍ അട്ടിമറിച്ചു. പകരക്കാരനായി ഇറങ്ങിയ ഇമ്മാനുവല്‍ മയൂകയാണ് 78-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയത്.

മല്‍സരത്തില്‍ ആധിപത്യം ഘാനയ്ക്കായിരുന്നു; പക്ഷേ ഗോള്‍ നേടാനായില്ല. ഘാനയുടെ അസമോവ ഗ്യാന്‍ എട്ടാം മിനിറ്റില്‍ പെനല്‍റ്റി കിക്ക് നഷ്ടമാക്കി. അതു ഗോളായിരുന്നെങ്കില്‍ മല്‍സരഫലം ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു. യൂറോപ്പിലെ ഫസ്റ്റ് ഡിവിഷന്‍ ക്ളബില്‍ കളിക്കുന്ന സാംബിയക്കാരനായ ഏക താരമാണ് ഇമ്മാനുവല്‍ മയൂക.

പത്തു കളിക്കാരുമായാണു ഘാന മല്‍സരം പൂര്‍ത്തിയാക്കിയത്. കളി തീരാന്‍ ആറു മിനിറ്റുള്ളപ്പോള്‍ മിഡ്ഫീല്‍ഡര്‍ ഡെറിക് ബോട്ടെങ് ചുവപ്പു കാര്‍ഡു കണ്ടു പുറത്തായി. ഐവറി കോസ്റ്റ് - മാലി രണ്ടാം സെമി ജേതാക്കളെയാണു സാംബിയ ഫൈനലില്‍ കാത്തിരിക്കുന്നത്.
Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.