Facebook Pages

News Update :
Home » » യുവരാജിന് പ്രാര്‍ഥനയോടെ ആരാധകര്‍

യുവരാജിന് പ്രാര്‍ഥനയോടെ ആരാധകര്‍





ന്യൂഡല്‍ഹി. കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്നും ഇന്ത്യയ്ക്കു വേണ്ടി കളിക്കുമെന്നും യുവരാജ് സിങ്. അമേരിക്കയിലെ ആശുപത്രിയില്‍ കാന്‍സര്‍ ചികില്‍സയില്‍ കഴിയുന്ന യുവരാജ് ട്വിറ്ററിലൂടെയാണ് തന്റെ പ്രതീക്ഷ അറിയിച്ചത്.


'' ഞാന്‍ വേഗം സുഖംപ്രാപിക്കുന്നു. ശരിയാണ്, കഠിനമാണ് ഇതെന്ന് അറിയാം. കരുത്തര്‍ക്ക് കഷ്ടകാലം ഏറെ നീണ്ടുനില്‍ക്കില്ലല്ലോ. ഞാന്‍ പൊരുതി നേടി തിരിച്ചെത്തും. കാരണം ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥന എനിക്കൊപ്പമുണ്ടല്ലോ. പഴയ ജീവിതത്തിലേക്കു തിരിച്ചെത്തുമെന്നും ഇന്ത്യന്‍ ജഴ്സിയും ഇന്ത്യന്‍ അണിയുന്നതുമാണ് എപ്പോഴും മനസ്സിലുള്ളത്.


കാന്‍സറില്‍നിന്നു മോചിതനായെത്തി ടൂര്‍ ഡെ ഫ്രാന്‍സ് കിരീടം നേടിയ സൈക്ളിങ് താരം ലാന്‍സ് ആംസ്ട്രോങ്ങിന്റെ ജീവിതകഥയാണ് തനിക്കിപ്പോള്‍ ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതെന്ന് യുവരാജ് പറയുന്നു. നേരിട്ടു കണ്ട് ആവേശമുള്‍ക്കൊള്ളാനും താല്‍പര്യമുണ്ട്.


ചികില്‍സയിലെ താമസത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന് യുവരാജ് പറയുന്നു. '' ചിലര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും എന്റെ ഗുരുജിയെയും ചികില്‍സ താമസിച്ചതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നുണ്ട്. തീര്‍ത്തും തെറ്റാണത്. ചികില്‍സ സംബന്ധിച്ച് താമസത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി.


ബോര്‍ഡ് പ്രസിഡന്റും മെംബര്‍മാരും എനിക്ക് മികച്ച പിന്തുണ നല്‍കിയവരാണ്. അവര്‍ മൂലമാണ് എനിക്കിപ്പോള്‍ ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നത്. ബോര്‍ഡിന് ഒരിക്കല്‍ക്കൂടി നന്ദി.


യുവരാജിന്റെ ചികില്‍സ വൈകിയെന്ന് അച്ഛനും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്രാജ് പറഞ്ഞിരുന്നു. യുവരാജിന്റെ അസുഖം ആദ്യമായി വെളിപ്പെടുത്തിയ ജതിന്‍ ചൌധരിയെയും ചിലര്‍ ചികില്‍സാ താമസത്തിന്റെ പേരില്‍ കുറ്റപ്പെടുത്തിയിരുന്നു. '' ജതിന്‍ ചൌധരിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. മറ്റു ചികില്‍സാ രീതികള്‍ പരീക്ഷിക്കാനുള്ളത് എന്റെ തീരുമാനമായിരുന്നു.


തന്റെ സ്വകാര്യത്തെ ബഹുമാനിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും യുവരാജ് പിന്തുണ അറിയിച്ചു. കേന്ദ്ര മന്ത്രി അജയ് മാക്കന്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, നരേന്ദ്ര മോഡി, പുണെ വാരിയേഴ്സ് ഉടമ സുബ്രതോ റോയ് തുടങ്ങിയവര്‍ക്കും യുവരാജ് ട്വിറ്ററിലെ കുറിപ്പിലൂടെ നന്ദി അറിയിക്കുന്നു.
Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.