Facebook Pages

News Update :
Home » » IPL ലേലം ആരാവും ഈ വര്‍ഷം വിലകൂടിയ താരം ?

IPL ലേലം ആരാവും ഈ വര്‍ഷം വിലകൂടിയ താരം ?




ബാംഗ്ളൂര്‍: ട്വന്റി ക്രിക്കറ്റിന്റെ സമവാക്യങ്ങള്‍ മാറ്റിമറിച്ച ഇന്ത്യന്‍ പ്രീമിയ ര്‍ ലീഗിന്റെ (ഐ.പി.എല്‍) അഞ്ചാം എഡിഷനിലേക്കുള്ള താരങ്ങളുടെ ലേലം ഇന്നു ബാംഗ്ളൂരില്‍ നടക്കും. 144 കളിക്കാരാണ് വില്‍പ്പനയ്ക്കുള്ളത്. ഒരു ടീമിന് ലേലത്തില്‍ പരമാവധി ചെലവഴിക്കാവുന്ന തുക രണ്ടു മില്യണ്‍ ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. 
കഴിഞ്ഞ തവണത്തെ ലേലത്തില്‍ ആരും പരിഗണിക്കാതിരുന്നവരും ഐ.പി. എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സ് കേരളയുടെ 11 താരങ്ങളും ഇത്തവണ ലിസ്റ്റിലുണ്ട്. ഒമ്പത് ഫ്രാഞ്ചൈസികളാണ് കളിക്കാരെ റാഞ്ചാനായി ഇന്ന് ലേലത്തില്‍ പങ്കെടുക്കുന്നത്. ലേലത്തില്‍ ഏറ്റവുമധികം വില ലഭിച്ചേക്കാവുന്ന അഞ്ചു  താരങ്ങളെ ഒന്നു പരിചയപ്പെടാം:-
രവീന്ദ്ര ജഡേജ 
(ഇന്ത്യ)
അടിസ്ഥാനവില 10,0000 ഡോളര്‍ മാത്രമാണെങ്കിലും ലേലത്തില്‍ ഏറ്റ വും ഡിമാന്റുള്ള താരങ്ങ ളിലൊരാളാണ് ഇന്ത്യന്‍ ഓള്‍റൌണ്ടറായ രവീന്ദ്ര ജഡേജ. ബാറ്റിങിനും ബൌളിങിനുമൊപ്പം ഫീ ല്‍ഡിങിലും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ജഡേജയെ മു ന്‍നിര ടീമുകളെല്ലാം നോട്ടമിട്ടിട്ടുണ്ട്.
കൊച്ചി ടസ്കേഴ്സ് കേരളയ്ക്കു വേണ്ടിയാണ് കഴിഞ്ഞ സീസണില്‍ 23കാരനായ താരം ജഴ്സിയണിഞ്ഞ ത്. 31.44 ശരാശരിയില്‍ 283 റണ്‍സും എട്ടു വിക്ക റ്റും ജഡേജ കൊച്ചിക്കു വേണ്ടി നേടിയിരുന്നു. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി പാഡണിഞ്ഞ ജഡേജ ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
ബ്രെന്‍ഡന്‍ മക്കുല്ലം 
(ന്യൂസിലന്റ്)
ഏകദിന, ട്വന്റി സ്പെഷ്യലിസ്റായ ന്യൂസിലന്റിന്റെ വെടിക്കെട്ട് ഓപണര്‍ ബ്രെന്‍ഡന്‍ മക്കു ല്ല വും കൊച്ചി ടസ്കേഴ്സ് കേരള ടീമി ല്‍ നിന്നാണ് വരുന്നത്. ട്വന്റിയില്‍ 33.06 ശരാശരിയും 137.97 സ്ട്രൈക്ക് റേറ്റും നാലു സെഞ്ച്വറിക ളും നേടിയ മക്കുല്ലം ഏതൊരു ടീമിന്റെയും സ്വപ്നമാണ്.
2008ലെ പ്രഥമ ഐ.പി. എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വേണ്ടി മക്കുല്ലം ഒരു കളിയില്‍ അടിച്ചുകൂട്ടിയ 158 റണ്‍സെന്ന റെക്കോഡ് ട്വന്റിയില്‍ ഇ ന്നും ആര്‍ക്കും മറികടക്കാനായിട്ടില്ല. ആദ്യ സീസണിലെ മാസ്മരിക പ്രകടനം പിന്നീടുള്ള മൂന്ന് എഡിഷനുകളി ലും നടത്താന്‍ കഴിയാതിരുന്നതോടെയാണ് അദ്ദേഹത്തിന്റെ താരമൂ ല്യം കുറഞ്ഞത്.
കഴിഞ്ഞ സീസണില്‍ കൊച്ചിക്കു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്ന് 357 റണ്‍സാണ് മക്കുല്ലത്തിന്റെ സമ്പാദ്യം. 
മഹേല ജയവര്‍ധനെ 
(ശ്രീലങ്ക)
കഴിഞ്ഞ സീസണില്‍ കൊച്ചി ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ശ്രീലങ്കന്‍ മധ്യനിര ബാറ്റ്സ്മാന്‍ മഹേല ജയവര്‍ധനെ നിര്‍ണായക ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന താരമായാണ് വിലയിരുത്തപ്പെടുന്നത്. ലങ്കയുടെ ക്യാപ്റ്റനായി വീണ്ടും നിയമിക്കപ്പെട്ട ജയവര്‍ധനെ കഴിഞ്ഞ സീസണില്‍ കൊച്ചിയെ നയിച്ച രീതി പ്രശംസനീയമായിരുന്നു. മൂന്ന് അര്‍ധസെഞ്ച്വറികളടക്കം 299 റ ണ്‍സും കൊച്ചിക്കായി താരം നേടിയിട്ടുണ്ട്. 
തമീം ഇഖ്ബാല്‍ 
(ബംഗ്ളാദേശ്)
ബംഗ്ളാദേശില്‍ നിന്ന് ലേലത്തിനുള്ള ഏക താരം കൂടിയാണ് തമീം ഇഖ്ബാല്‍. 50,000 ഡോളറാണ് താരത്തിന്റെ അടിസ്ഥാനവില. മികച്ച ഓപണിങ് ബാറ്റ്സ്മാനായ തമീം ട്വ ന്റി ക്രിക്കറ്റിന് തികച്ചും അനുയോജ്യനായ താരമാണ്. 
മികച്ച ഓപണറെത്തേടുന്ന രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഇന്ന് ഇഖ്ബാലിനു വേണ്ടി രംഗത്തിറങ്ങുമെന്നാണ് സൂ ചന.
കെവിന്‍ ഒബ്രെയ്ന്‍ 
(അയര്‍ലന്‍ഡ്)
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (50 പന്തില്‍) കുറിച്ച അയര്‍ലന്‍ഡ് ഓള്‍റൌണ്ടറായ കെവിന്‍ ഒബ്രെയ്ന്‍ ഏതു ബൌളിങ് നിരയെയും തച്ചുതകര്‍ക്കാ ന്‍ കെല്‍പ്പുള്ള താരമാണ്. 
ട്വന്റിയില്‍ 139.46 സ്ട്രൈക്ക്റേറ്റുള്ള കെവിന്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ളണ്ടിലെ പ്രാദേശിക ട്വന്റിയിലും അതിവേഗ സെഞ്ച്വറി കുറിച്ചിരുന്നു. 
മീഡിയം പേസറായും 27കാരനായ ഐറിഷ് താരത്തിനെ ഉപയോഗിക്കാവുന്നതാണ്. മികച്ച ഫീല്‍ഡര്‍ കൂടിയായ ഒബ്രെയ്ന് 50,000 ഡോളറാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. 


Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.