Facebook Pages

News Update :
Home » » ഫെഡറര്‍- നദാല്‍ സെമി; ക്ളിസ്റേഴ്സ് മുന്നോട്ട്

ഫെഡറര്‍- നദാല്‍ സെമി; ക്ളിസ്റേഴ്സ് മുന്നോട്ട്





മെല്‍ബണ്‍: ആധുനിക ടെന്നിസിലെ ബദ്ധവൈരികളെന്നു വിശേഷിപ്പിക്കപ്പെടുന്ന റാഫേല്‍ നദാലും റോജര്‍ ഫെഡററും തമ്മിലുള്ള ക്ളാസിക് പോരിന് ആസ്ത്രേലിയന്‍ ഓപണ്‍ വേദിയാവുന്നു. 
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ ഇരുവരും ജയിച്ചതോടെയാണ് ടെന്നിസ് ലോകം കാത്തിരുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. 
വനിതകളില്‍ ലോക ഒന്നാം റാങ്കുകാരിയും ടോപ് സീഡുമായ ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്നിയാക്കിയെ വീഴ്ത്തി നിലവിലെ ചാംപ്യന്‍ കിം ക്ളിസ്റ്റേഴ്സ് സെമിയില്‍ കടന്നു. 
നാലു തവണ ചാംപ്യ നും മുന്‍ ലോക ഒന്നാംനമ്പറുമായ ഫെഡറര്‍ മുന്‍ യു. എസ് ചാംപ്യനും അര്‍ജന്റൈന്‍ താരവുമായ യുവാ ന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തുരത്തിയത്. സ്കോര്‍: 6-4, 6-3, 6-2. 
ഇതോടെ ഡെല്‍പോട്രോയ്ക്കെതിരേയുള്ള റെക്കോഡ് ഫെഡറര്‍ 8-2 എന്ന നിലയിലേക്ക് ഉയര്‍ത്തി. 2008ലെ യു.എസ് ഓപണ്‍ ഫൈനലില്‍ ഫെഡ ററെ അട്ടിമറിച്ചാണ് ഡെ ല്‍പോട്രോ ചാംപ്യനായ ത്. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ഫെഡറര്‍ ആസ്ത്രേലിയന്‍ ഓപണിന്റെ സെമിയില്‍ കടക്കുന്നത്.
എന്നാല്‍ നദാല്‍ ഒരു സെറ്റിനു പിന്നില്‍ നിന്ന ശേഷം ചെക് റിപബ്ളിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ 6-7, 7-6, 6-4, 6-3ന് തോല്‍പ്പിച്ചു.
അതേസമയം, വോസ്നിയാക്കിയെ 6-3, 7-6നു തോല്‍പ്പിച്ചാണ് ക്ളിസ്റേഴ്സ് അവസാന നാലി ല്‍ ഇടംനേടിയത്. 
മറ്റൊരു ക്വാര്‍ട്ടറില്‍ മൂന്നാം സീഡും ബെലാറസ് താരവുമായ വിക്ടോറിയ അസരെന്‍ക 6-7, 6-0, 6-2ന് പോളണ്ടിന്റെ എട്ടാം സീഡുകാരിയായ അഗ്നിയേ സ്ക റഡ്വാന്‍സ്കയെ പരാജയപ്പെടുത്തി.
Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.